Wed. Nov 6th, 2024
തി​രു​വ​ന​ന്ത​പു​രം:

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ്മി​ഷ​ന്‍ പി​രി​ച്ചു വി​ടു​മെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​നെ തിരുത്തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പി​രി​ച്ചു​വി​ടി​ല്ലെ​ന്നും പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളാ​യ നി​ര​വ​ധി പേ​ര്‍​ക്ക് വീ​ട് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് ലൈ​ഫ് മി​ഷ​നെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.
മുകളിലാകാശം മാത്രമായി നില്‍ക്കുന്ന പതിനായിരക്കണക്കിന് പാവങ്ങളുണ്ട്. അവര്‍ക്കൊരു ഭവനപദ്ധതി. ആ പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കിയത് ഞങ്ങളാണ്. യുഡിഎഫ് നാളെ അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഈ നാട്ടില്‍ വീടില്ലാത്ത ഒരാളുപോലും ഉണ്ടാകാന്‍ പാടില്ല എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബാണ് ഹസ്സന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടുമെന്ന് അഭിപ്രായപ്പെട്ടത്.

By Divya