Sun. May 18th, 2025
കുവൈത്ത് സിറ്റി:

30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല.
എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. യാത്രാ സൗകര്യം നിലച്ചതിനാൽ പ്രവാസികൾ   ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വാങ്ങുന്നതിന് പ്രവാസികൾ എത്തുന്നില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികൾ പറയുന്നു.

By Divya