Wed. Dec 18th, 2024
തിരുവനന്തപുരം:

കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കു പാലക്കാട് സ്ഥലമേറ്റെടുക്കാൻ കിൻഫ്രയ്ക്കു 346 കോടി രൂപ കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണു കിഫ്ബിയിൽ നിന്നുള്ള തുക ഡിജിറ്റൽ ആയി കൈമാറിയത്. മന്ത്രി ഇ.പി.ജയരാജൻ, കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം എന്നിവർ പങ്കെടുത്തു. കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നൽകിയത്. പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതിന്റെ ആദ്യഘട്ടമായ 292 ഏക്കർ ഏറ്റെടുക്കാനാണു 346 കോടി കൈമാറിയത്. പാലക്കാട് ജില്ലയിലെ ഒഴലപ്പതി, പുതുശേരി എന്നിവിടങ്ങളിൽ 1038 കോടി രൂപ ചെലവിൽ 1351 ഏക്കർ ഏറ്റെടുക്കാനും കിഫ്ബി അനുമതി നൽകിയിട്ടുണ്ട്.

By Divya