Mon. Dec 23rd, 2024

ന്യൂഡൽഹി:കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി. നിയമം ഉടന്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. സുപ്രീംകോടതി വിധി മാനിക്കുന്നു. കോടതി വിധി സര്‍ക്കാര്‍ താല്‍പ്പര്യത്തിനെതിരെന്നും കേന്ദ്രമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു. കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയെ തള്ളി കർഷകസംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ രംഗപ്രവേശം. നിയമത്തെ പിന്തുണയ്ക്കുന്നവരെ സമിതിയിൽ ഉൾപ്പെടുത്തിയത് കർഷക രോഷത്തിനിരയാക്കി. അതേസമയം, നിയമം നടപ്പിലാക്കുന്നതിനുള്ള സ്റ്റേയെ സംഘടനകൾ സ്വാഗതം ചെയ്തു. സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനിച്ചതിനാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രധാന സംഘടനകളുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. എങ്കിലും നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് സമിതി രൂപീകരിക്കാനുള്ള തീരുമാനവുമായി കോടതി മുന്നോട്ടുപോയി.

By Divya