Mon. Dec 23rd, 2024
FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ കൊടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.അതേസമയം ഇരയായ കുട്ടിയുടെ മാനസിക – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ.  കുട്ടിയുടെ വിശദ മെഡിക്കൽ പരിശോധന കൂടി പൂർത്തിയായ ശേഷമാകും നടപടികൾ പൂർത്തീകരിക്കുക.

By Divya