സൗദിഅറേബ്യ:
സൗദിയിലെ തൊഴിൽ നിയമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു.സൗദിയിൽ ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാർഗങ്ങളിലൂടെയാകണം. ഇടനിലക്കാർക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. പരിഷ്കരിക്കുന്ന തൊഴിൽ നിയമത്തിൽ ഇത്തരം രീതിക്ക് രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം റിയാൽ വരെയാണ് പിഴയായി ഈടാക്കുക. ഇതിനായി തൊഴിൽ നിയമത്തിലെ 231 ആം അനുഛേദത്തിൽ മാറ്റം വരുത്തും.തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്മെന്റ് ഫീ തൊഴിലുടമ തന്നെ അടക്കണം. ഇഖാമ ഫീസും, വർക് പെർമിറ്റ് ഫീസും, തൊഴിലാളിക്കായി രാജ്യം അടക്കാൻ പറയുന്ന മറ്റു ഫീസുകളും തൊഴിലുടമ തന്നെ അടക്കണം. നാട്ടിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും തൊഴിലുടമയുടെ ബാധ്യതയാണ് അമ്മമാർക്കുള്ള പ്രസവാവധി പത്താഴ്ചയിൽ നിന്നും പതിനാലാഴ്ചയായി ഉയർത്തുക, റീ എൻട്രി ഫീസ് തൊഴിലാളിയിൽ നിന്നും ഈടാക്കുക, തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് നിയമത്തിൽ പറയുന്ന പ്രധാന ഭേദഗതികൾ.