Wed. Nov 19th, 2025

കൊച്ചി : ഗൾഫിൽ കൊവിഡിന്റെ തുടക്ക കാലത്ത് നാലുമാസം ജോലി നഷ്ടപ്പെട്ട്, ഭക്ഷണത്തിനു വകയില്ലാതെ കഴിയുമ്പോൾ നിവൃത്തിയില്ലായ്മയിൽ നിന്നൊരു ബിസിനസ് ആശയം തലയിലുദിക്കുക. സമൂഹമാധ്യമത്തിൽ അതു പങ്കുവയ്ക്കുക. പലരും പിന്തുണയുമായി മുന്നോട്ടു വരിക.. പിന്നെ മാസങ്ങൾക്കിപ്പുറം അത് കേരളത്തിൽ ആറു ജില്ലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനമായി മാറുക.. മാനസികമായും കായികമായും ഇതിനു വേണ്ടി വന്ന ഒരു മനുഷ്യപ്രയത്നം ചില്ലറയല്ലെങ്കിലും ശൂന്യതയിൽ നിന്ന് ഒരു കോടി രൂപയിലേറെ സംഘടിപ്പിച്ച് ബിസിനസ് തുടങ്ങിയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ദിൽമാർട് ഡയറക്ടർമാരായ സിറിൽ ആന്റണിയും അനിൽ കെ. പ്രസാദും. 

By Divya