Sat. Jul 19th, 2025

കുവൈത്ത് സിറ്റി: ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദി പറഞ്ഞു. രാജ്യത്തിന് പുറത്തായിരിക്കവെ താമസ രേഖയുടെ കാലാവധി കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ 91,854 പേരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെയും 37,000 ഫയലുകളുടെയും കാലാവധി അവസാനിച്ചതായും അവര്‍ പറഞ്ഞു.

By Divya