ന്യൂഡൽഹി ∙ രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കൊവിഡ് വാക്സീന്‍ പുണെയിൽനിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ഇതിൽ കേരളത്തിലെ എത്ര കേന്ദ്രങ്ങളുണ്ടെന്നു വ്യക്തമല്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ജാഗ്രതയിൽ സർക്കാർ
കേരളത്തിനുള്ള കൊവിഡ് വാക്സീൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കൊവിഷീൽഡ് ആയിരിക്കുമെന്നു കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കു വിമാനമാർഗമാണു വാക്സീൻ എത്തിക്കുന്നത്.