Sun. Dec 22nd, 2024
മുംബൈ:

 
മഹാരാഷ്​ട്രയിൽ അടുത്ത മാസം ​നഗരസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഔ​റംഗാബാദിൽ പുതിയ അങ്കപ്പുറപ്പാടുമായി ശിവസേന. 1988ലെ നഗരസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഉടൻ ശി​വസേന സ്​ഥാപകൻ നടത്തിയ റാലിയിലെ പ്രഖ്യാപനം സാക്ഷാത്​കരിക്കുകയാണ്​ പുതിയ നീക്കം. അന്ന്​ റാലിയെ അഭിസംബോധന ചെയ്​ത ബാൽ താക്കറെ നഗരത്തി​ൻ്റെ പേര്​ മാറ്റുകയാണെന്ന്​ പ്രഖ്യാപിച്ചിരുന്നു. മുഗൾ ഭരണാധികാരി ഔറംഗസീബി​ൻ്റെ പേരിനു പകരം ശിവാജിയുടെ മകൻ സംഭാജിയെ ഓർമിച്ച്​ സംഭാജി നഗർ ആക്കുകയാണെന്നായിരുന്നു പ്രഖ്യാപനം

By Divya