27 C
Kochi
Sunday, July 25, 2021
Home Tags BSNL

Tag: BSNL

പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തി

കോഴിക്കോട്:പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ഉഷ ഇന്നലെ രാവിലെ ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇങ്ങനെയാണെങ്കിൽ 1980 മുതൽ താൻ ഉപയോഗിക്കുന്ന നമ്പർ...

ബിഎസ്എന്‍എല്ലിന്റെ 398 പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, ജിയോ, വിയുടെ ഓഫര്‍

ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ 2021 മുതല്‍ മൊബൈല്‍ ചാര്‍ജുകള്‍ക്കായി ഇന്റര്‍കണക്ഷന്‍ യൂസസ് ചാര്‍ജുകള്‍ (ഐയുസി) നിര്‍ത്തലാക്കിയതിന്...

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ഫോൺ വിളികളുടെ വിശദാംശം ആവശ്യപ്പെട്ട് ബിഎസ്എൻഎല്ലിനും കസ്റ്റംസ് സമൻസ് അയച്ചിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സർക്കാർ സ്ഥാപനമായ സി-ആപ്പിൻറെ വാഹനത്തിൽ...

ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി:സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പിന്‍റെ നിര്‍ദേശം. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കമെന്നാണ് ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 4 ജി നെറ്റ് വര്‍ക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളില്‍ പുനഃപരിശോധന നടത്താനും നിര്‍ദേശമുണ്ട്.ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് സ്വകാര്യകമ്പനികളോടും ആവശ്യപ്പെടുമെന്നണ് സൂചന....

സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

കൊച്ചി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. 'വര്‍ക്ക് അറ്റ് ഹോം' എന്ന പേരിലാണ് കണക്ഷന്‍. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാന്‍ഡ് സ്കീമിലേക്ക് ഇത് മാറുകയും ചെയ്യും.

തുല്യവേതനം ഉറപ്പാക്കുക; വനിതകള്‍ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു

എറണാകുളം: ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമെൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം–തുല്യവേതനം എന്നിവ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജനപ്രതിനിധി സഭയിൽ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ...

ലക്ഷങ്ങളുടെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാതെ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ

ടവറുകളുടെ നികുതിയും കെട്ടിടനികുതിയും അടയ്ക്കാൻ സാധിക്കാതെ കുടിശ്ശിക വരുത്തിയ കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പ് കമ്പനി ബിഎസ്എൻഎൽ കടുത്ത പ്രതിസന്ധിയിൽ. നിരവധി തദ്ദേശസ്ഥാപനങ്ങൾ ഇതേ തുടർന്ന് ബിഎസ്എൻഎലിനെതിരേ കേസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിവിഷണൽ എൻജിനിയർ, ജനറൽ മാനേജർ പേഴ്‌സണൽ എന്നിവരുടെ പേരിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ശമ്പളമില്ല; ബിഎസ്‌എൻഎൽ ജീവനക്കാർ ഉപവാസമരം നടത്തി

എറണാകുളം:ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന്  ഓൾ യൂണിയൻസ്‌ ആൻഡ്‌ അസോസിയേഷൻസ്‌ ഓഫ്‌ ബിഎസ്‌എൻഎലിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ജീവനക്കാരുടെ ശമ്പളം യഥാക്രമം നൽകുക, റിക്കവറി തുക അതത്‌ സ്ഥാപനങ്ങൾക്ക്‌ നൽകുക, കടപ്പത്രം ഇറക്കുന്നതിന്‌ സർക്കാർ ഗ്യാരന്റി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. എറണാകുളം ബിഎസ്‌എൻഎൽ ഭവനുമുന്നിൽ...

ബി‌എസ്‌എന്‍‌എല്‍ ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി‌എസ്‌എന്‍‌എല്‍ ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ പുനരുജ്ജീവന പാക്കേജ് വേഗത്തില്‍‌ നടപ്പാക്കണമെന്നും ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബി‌എസ്‌എന്‍‌എല്ലിന്റെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും ഇന്ന്...

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതെന്നും സർക്കാർ സർവേ. നഷ്ടം സൃഷ്ടിക്കുന്ന 70 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ  ഏറ്റവും മികച്ച 10 കമ്പനികൾ മൊത്തം...