Wed. Jan 22nd, 2025

മസ്‍കറ്റ് : ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വൈദ്യ, രക്ത പരിശോധനകള്‍ 2020 മാർച്ച് മുതല്‍ താത്കാലികമായി നിർത്തിവച്ചിരുന്നു.പ്രവാസികൾക്ക് താമസാനുമതി നൽകുന്നതിനോ പുതുക്കുന്നതിനോ മുമ്പ് വൈദ്യ പരിശോധന ആവശ്യമാണെന്നും, ജനുവരി 17മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം ഇന്ന്
പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

By Divya