Mon. Dec 23rd, 2024

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്. ധാരണാപത്ര മറയാക്കുകയായിരുന്നു. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.

By Divya