Mon. Dec 23rd, 2024

കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സി.ബി.ഐ പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ ദിവസം ഒന്നേകാൽ കോടി രൂപയുടെ സ്വർണം വിമാനത്താവളം വഴി അനധികൃതമായികടത്താൻ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വർണം കടത്താനുള്ള ശ്രമങ്ങ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ സി.ബി.ഐ സംഘം മിന്നൽ പരിശോധന ആരംഭിച്ചത്.

By Divya