Sat. Nov 16th, 2024

ന്യൂഡൽഹി: രാജ്യത്തെ 16 കേന്ദ്രങ്ങളിൽ ,താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്സീന്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ‌സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‌പൂജ നടത്തിയ ശേഷമാണു പുറപ്പെട്ടത്. ‌ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലെത്തിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചികോഴിക്കോട് എന്നിവിടങ്ങളിൽ വിമാനമാർഗം വാക്സീൻ എത്തിക്കും. കേരളത്തിനുള്ള കൊവിഡ് വാക്സീൻ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കൊവീഷീൽഡ് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന്‍ ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

By Divya