Mon. Dec 23rd, 2024

ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോ നഗരത്തിൽ അക്രമിയുടെ വെടിവയ്പ് പരമ്പര. 4 മണിക്കൂറിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ 3 പേർ കൊല്ലപ്പെടുകയും 4 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. അക്രമിയായ ജേസൺ നൈറ്റിങ്ഗേലിനെ (32) പൊലീസ് ഒടുവിൽ ഷിക്കാഗോ നഗരത്തിന്റെ അതിർത്തിയായ എവൻസ്റ്റനിൽ വെടിവച്ചു കൊന്നു.അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വെളിവായിട്ടില്ല. മുപ്പതുകാരനായ ഷിക്കാഗോ സർവകലാശാല വിദ്യാർഥിയെ ഇന്നലെ ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസൺ അക്രമത്തിനു തുടക്കമിട്ടത്. തുടർന്ന് ഒരു സെക്യൂരിറ്റി ഗാർഡിനെയും 20 വയസ്സുകാരനെയും ഇയാൾ കൊലപ്പെടുത്തി

By Divya