സ്പീക്കർക്ക് എതിരായ പ്രമേയം 21ന് ചർച്ച ചെയ്യുമെന്ന് ഉറപ്പായി. കാര്യോപദേശക സമിതിയുടെതാണ് തീരുമാനം.
എന്നാൽ സഭ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രമേയം ചർച്ചചെയ്യാതിരിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു,
സഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കർക്ക് എതിരായ പ്രമേയം ചർച്ചയ്ക്ക് വരുന്നത്. പ്രതിപക്ഷ
ത്തെ സംബന്ധിച്ചടത്തോളം സ്പീക്കർക്ക് എതിരെ ആരോപണം ഉന്നയിക്കാൻ ലഭിക്കുന്ന അവസരമാണിത്. ഡെപ്യൂട്ടി സ്‌പീക്കറാവും പ്രമേയത്തിന്റെ വേളയിൽ സഭ നിയന്ത്രിക്കുക. 22ന് നിയമസഭ പിരിയും
