Mon. Dec 23rd, 2024

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയുടെ റിഷഭ് പന്തിന് തലനാരിഴയ്‌ക്ക് സെഞ്ചുറി നഷ്‌ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്‍റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാല് വിക്കറ്റിന് 250 റണ്‍സെന്ന നിലയില്‍ നില്‍ക്കേ ചേതേശ്വര്‍ പൂജാരായ്‌ക്കൊപ്പം(58*) ഹനുമ വിഹാരിയാണ്(0*) ക്രീസില്‍. അവസാന ദിനം രണ്ടാം സെഷന്‍ പുരോഗമിക്കേ ഇന്ത്യക്ക് ജയിക്കാന്‍ 157 റണ്‍സ് കൂടി വേണം. 

By Divya