Thu. Nov 20th, 2025

ദോഹ : ഖത്തറിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ് ഖത്തർ എയർവേയ്‌സിന്റെ യാത്രാ വിമാനം ഇന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 2.05ന് ഹമദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ 3.30ന് എത്തിച്ചേരും.

By Divya