Mon. Dec 23rd, 2024

തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ തോല്‍വി പരിശോധിക്കാന്‍ സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തോല്‍വിയുണ്ടായ ഓരോ വാര്‍ഡ് കമ്മിറ്റികളിലും വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥികളായി പരിഗണിച്ചിരുന്ന എ.ജി ഒലീന എസ് പുഷ്പലത എന്നിവരുടെ വാര്‍ഡുകളിലെ തോല്‍വി, വര്‍ക്കല മുന്‍സിപാലിറ്റിയില്‍ ബിജെപിക്ക് നേട്ടമുണ്ടായത് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.  
കിളിമാനൂര്‍ ജില്ല പഞ്ചായത്ത് ഡിവിഷനിലേ തോല്‍വിയും  നെയ്യാറ്റിന്‍കര മുന്‍സിപാലിറ്റിയില്‍ യുഡിഎഫിനുണ്ടായ നേട്ടവും പരിശോധനക്ക്. സംഘടനപരമായ വീഴ്ചയുണ്ടായ പ്രദേശങ്ങളില്‍ നടപടിയുണ്ടാവുമെന്നും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയില്‍ അറിയിച്ചു.  

By Divya