Mon. Dec 23rd, 2024

ഷാര്‍ജ: റോഡ് മുറിച്ച് കടക്കുന്നതിനിടെ വേഗതയിലെത്തിയ വാഹനമിടിച്ച് യുവതി മരിച്ചു. ഷാര്‍ജയിലെ അല്‍ താവുനില്‍ വെള്ളിയാഴ്‍ച വൈകുന്നേരമായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നയാളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‍ച വൈകുന്നേരം 3.50നായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. പൊലീസ് പട്രോള്‍, പാരാമെഡിക്കല്‍ സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചു. 4.30ഓടെ മൃതദേഹം അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് പിന്നീട് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

By Divya