സിഡ്നി ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. സ്ക്വയര്‍ ലെഗ് ബൗണ്ടറിയല്‍
ഫീല്‍ഡ് ചെയ്തിരുന്ന മുഹമ്മദ് സിറാജിനെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന് ഇന്ത്യ അംപയര്
ക്ക് പരാതി നല്‍കി. ആരോപണവിധേയരെ പൊലീസെത്തി ചോദ്യംചെയ്തു. ഇന്നലെയും മുഹമ്മദ് സിറാജിനും, ജംസ്പ്രീത് ബുംറയ്ക്കും നേരെ വംശീയ അധിക്ഷേപം നടത്തിയതായി ഇന്ത്യ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ്
ഓസ്ട്രേലിയ ക്ഷമചോദിച്ചു.
