Fri. Apr 4th, 2025

തന്‍റെയും ടി.പി. പീതാംബരന്റെയും നിലപാടുകളില്‍ വൈരുധ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.മുന്നണി മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല. ടി.പി. പീതാംബരനും, മാണി സി കാപ്പനും താനും പറയുന്നത് ഒരേ കാര്യമാണ്. മാറ്റിപ്പറയാനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ല. പാര്‍ട്ടിയല്‍ തലമുറ മാറ്റം ബാധകമാക്കേണ്ടത് ഒരാള്‍ക്കു മാത്രമല്ല. ടി.പി. പീതാംബരന്‍ മാറണോ എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായമില്ലെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്ന് മന്ത്രി പറ‍ഞ്ഞു.

By Divya