Thu. May 15th, 2025

കെവിന്‍ വധക്കേസിലെ പ്രതിയ്ക്ക് സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഒാഫിസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലമാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകല്‍ത്തേരി തുറന്ന ജയിലിലേക്കും ഒരാളെ നെയ്യാറ്റിന്‍കര സബ് ജയിലേക്കും മാറ്റി. 
നടപടിക്കുള്ള ശുപാര്‍ശയടങ്ങിയ ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. എന്നാല്‍ മര്‍ദനമുണ്ടായിട്ടില്ലെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ നിലപാട്.

By Divya