Thu. Jan 9th, 2025

എം.സി കമറുദ്ദീന്‍ എം.എല്‍‌.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് നോട്ടിസയച്ചത്. കമറുദ്ദീന്‍ ജയിലിലായതിനാല്‍ ചോദ്യം ചെയ്യുന്ന തിയതി നിശ്ചയിച്ചിട്ടില്ല.  
അഞ്ച് കമ്പനികള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് ഇ.ഡിയുടെ അന്വേഷണപരിധിയിലുള്ളത്. ഇരുപതിലധികം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. അടുത്തയാഴ്ച തുടങ്ങി ചോദ്യം ചെയ്യലിന് ഹാജരാകണം. ഇവരുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക. ജയിലിലുള്ള എം.സി.കമറുദ്ദീന്‍ എം.എല്‍.എ ഒഴികെ ഒളിവിലുള്ള പൂക്കോയ തങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസയച്ചിട്ടുണ്ട്.

By Divya