Mon. Dec 23rd, 2024
ആ പതാക വീശിയത് മലയാളി അല്ല : സോഷ്യൽ മീഡിയ

ഇന്ത്യൻ പതാക അമേരിക്കയിൽ വീശിയത് മലയാളി അല്ല. വിഎച്പി അമേരിക്കയിലും മറ്റ് ഹിന്ദു സംഘടനകളിലും അംഗമായ കൃഷ്ണ ഗുടിപതിയെന്ന് സോഷ്യൽ മീഡിയ. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിൽ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ ഇന്ത്യന്‍ പതാക വീശിയത് മലയാളിയായ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ ആണെന്ന വാർത്തകൾക്ക് പിന്നാലെ അത് നിഷേധിച്ച് സോഷ്യൽ മീഡിയ.

പതാക വീശിയത് ബിജെപി അനുകൂലിയും VHP അടക്കമുള്ള സംഘടനയിൽ ഉള്ള കൃഷ്ണ ഗുടിപതിയാണെന്നാണ് പുതുതായി വരുന്ന വിവരങ്ങൾ. ഇന്നലെയോടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന്‍റെ ഉടമ വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ ആണെന്ന് പുറത്തുവന്നത് എന്നാൽ വിൻസൻ്റ് കൊടിയുമായി പോവുകയും ഫോട്ടോയ്ക്ക് പോസ് ഒക്കെ ചെയ്തിരുന്നു എങ്കിലും അക്രമം നടക്കുന്ന സമയത്ത് ഉള്ള വീഡിയോയിൽ കോടി വീശിയത് റെഡ് ജാക്കറ്റ് ഒക്കെ ഇട്ട കൃഷ്ണ ഗുടിപതിയാണെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ.

https://youtu.be/bAFg_eRpF1Q