Thu. Jan 23rd, 2025
കോട്ടയം:

 
പാല നിയമസഭ സീറ്റിന്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ മാണി. പാലായിൽ താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നുംഅദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യസഭാംഗത്വം രാജിവെച്ചത് സ്ഥിരീകരിച്ച ജോസ് കെ മാണി രാജി രാഷ്ട്രീയ തീരുമാനമാണെന്നും വ്യക്തമാക്കി.

ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ്. ഇതില്‍ രാജ്യസഭാംഗത്വവും നിര്‍ണായകമായിരുന്നു. നിലവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയിരുന്നു.

By Divya