Wed. Jan 22nd, 2025

സിഡ്നിയില്‍ മൂന്നാം ദിനം തകര്‍ന്നടിഞ്ഞ് ഇന്ത്യ. 244 റണ്‍സില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക്  അവസാന ആറുവിക്കറ്റുകള്‍ നഷ്ടമായത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 197 റണ്‍സായി. അതേസമയം മല്‍സരത്തിനിടെ ബുമ്രയ്ക്കും സിറാജിനുമെതിരെ ഉണ്ടായ വംശീയ അധിക്ഷേപത്തില്‍ ബിസിസിഐ,  ഐ.സി.സിക്ക് പരാതി നല്‍കിഡിസ്നിയില്‍ ആദ്യ മണിക്കൂറുകളില്‍ പിടിച്ചുനിന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് പിന്നീട് ഓസീസ് ഫീല്‍ഡര്‍മാര്‍ക്കൊപ്പം ഓടിയെത്താനായില്ല. ഹനുമ വിഹാരി അടക്കം മൂന്നുപേര്‍ റണ്ണൗട്ട്. നാലുവിക്കറ്റ് വീഴ്ത്തി ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളര്‍ പാറ്റ് കമ്മിന്‍സ് അവശേഷിച്ചവരെ എറിഞ്ഞൊതുക്കി.  ഓസീസിന് 94 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ച് ഇന്ത്യ.

By Divya