Fri. Apr 4th, 2025

തിരുവനന്തപുരം:

തിരുവല്ലത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 78 വയസ്സുള്ള ജാൻ ബീവിയെയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് തിരുവല്ലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധക്ക് അയൽവാസിയായ ഒരു സ്ത്രീയാണ് സഹായത്തിനുണ്ടായിരുന്നത്. അയൽവാസിയാണ് വൃദ്ധയെ അബോധാവസ്ഥയിൽ കണ്ടകാര്യം പൊലീസിനെ അറിയിച്ചത്. 

By Divya