Thu. Jan 23rd, 2025
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 60-കാരന്‍ അറസ്റ്റില്‍
കണ്ണൂർ

കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. 2017ൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്.

വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പീഡനത്തെ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയാണ് കൗൺസിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.

https://youtu.be/T8ibxr82JhU