Thu. Mar 28th, 2024
ട്രംപിനെ നിരോധിച്ച് ട്വിറ്റർ, ട്രോളുകളുമായി സോഷ്യൽ മീഡിയ
സാന് ഫ്രാന്സിസ്കോ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് വെള്ളിയാഴ്ച ട്വിറ്റർ അടച്ചുപൂട്ടി. പ്രഖ്യാപനങ്ങൾ, ആരോപണങ്ങൾ, തെറ്റായ വിവരങ്ങൾ ഇവയ്ക്കായി @realDonaldTrump എന്ന ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചതിനാലാണ് ട്രംപിനെ ശാശ്വതമായി സസ്‌പെൻഡ് ചെയ്യാൻ ട്വിറ്റർ തീരുമാനിക്കുന്നത്. സമീപകാല ട്വീറ്റുകൾക് അക്രമസ്വഭാവമുള്ളതായി കണ്ടെത്തിയതായി ട്വിറ്റർ.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലോക നേതാക്കളിൽ നിന്നും വിവരങ്ങൾ നേരിട്ട് അറിയാൻ പൊതുജനങ്ങളെ പ്രാപ്തരാകുമെന്ന ലക്ഷ്യത്തിലാണ് ട്വിറ്റർ നിർമിച്ചിരിക്കുന്നത് എന്നാൽ അക്കൗണ്ടുകൾ തങ്ങളുടെ നിയമങ്ങൾ‌ക്ക് മുകളിലല്ലെന്നും‌ അക്രമത്തെ പ്രേരിപ്പിക്കുന്നതിന് ട്വിറ്റർ‌ ഉപയോഗിക്കാൻ‌ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ആക്രമണ ദിവസം അദ്ദേഹത്തിന്റെ അക്കൗണ്ട് താൽക്കാലികമായി തടഞ്ഞ ശേഷം, കമ്പനി @realDonaldTrump ശാശ്വതമായി പിൻവലിക്കുകയായിരുന്നു.

പ്രഖ്യാപനത്തെ തുടർന്ന് നിരവധി പ്രതികരണങ്ങളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡിയ ഒട്ടാകെ.  ഇനി മുതൽ നിശബ്ദത എന്നാണ് ജനങ്ങൾ പ്രതികരിച്ചത്. അദ്ദേഹത്തെ വിലക്കാൻ ഇത്രയധികം സമയമെടുത്തത് എന്താണെന്ന് ചിലർ ആശ്ചര്യപ്പെടുമ്പോൾ, മറ്റുചിലർ അഭിപ്രായപ്പെടുന്നത് ഇനി മുതൽ ട്വീറ്റുചെയ്യാൻ കുടുംബാംഗങ്ങളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിക്കും എന്നാണ്. ഹിലരി ക്ലിന്റൺ 2016 ൽ ട്രംപിനോട് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ആവിശ്യപ്പെട്ട് കൊണ്ടുള്ള ട്വീറ്റ് സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരോധനത്തോട് “സമീപഭാവിയിൽ ഞങ്ങളുടെ സ്വന്തം വേദി കെട്ടിപ്പടുക്കുമെന്ന്” ട്രംപ് പ്രതികരിച്ചു.

https://twitter.com/lperkowski3/status/1347736743638835201