Thu. Dec 19th, 2024
പ്രായപൂർത്തിയാകാത്ത മകളെ വി​വാ​ഹം ചെ​യ്തു നൽകി : അമ്മ അറസ്റ്റിൽ
തൃശൂർ

പ്രായപൂർത്തിയാകാത്ത മ​ക​ളെ വി​വാ​ഹം ചെ​യ്തു ന​ല്കി​യ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തിൽ സി​ത്താ​ര​ന​ഗ​ർ പ​ണി​ക്ക​വീ​ട്ടി​ൽ 32 വയസുകാരൻ വി​പി​നെ ക​ഴി​ഞ്ഞ ദി​വ​സം ചാ​ല​ക്കു​ടി എ​സ്ഐ കെ.​കെ. ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പതിനേഴു വയസായിരുന്നു പെൺകുട്ടിയ്ക്.

എ​ലി​ഞ്ഞ​പ്ര​യ്ക്കു സ​മീ​പ​മു​ള്ള അമ്പല​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്ന​താ​യി തൃ​ശൂ​രി​ലെ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​റി​ൽ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും താ​ലി​ക്കെ​ട്ട് ക​ഴി​ഞ്ഞി​രു​ന്നു.ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ത​ന്നെ ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തി​നു വി​വാ​ഹം ചെ​യ്ത​താ​യും പീ​ഡി​പ്പി​ച്ച​താ​യും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു അ​ന്ന​ത്തെ വി​വാ​ഹം. പി​ന്നീ​ടു പി​താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​ദ്യ​വി​വാ​ഹം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ത്തു​ക​യാ​യി​രു​ന്നു.
അ​റ​സ്റ്റി​ലാ​യ​തി​നു ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പു​റ​പ്പെ​ട്ട​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ശു​ചി​മു​റി​യി​ൽ ക​യ​റി വി​പി​ൻ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഉ​ട​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ല്കി​യ ശേ​ഷ​മാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

https://youtu.be/6nWvdD2hkPE