Mon. Dec 23rd, 2024

തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വെച്ച് കര്‍ഷകന് നഷ്ടപരിഹാരം നല്‍കും.
രണ്ട് മാസം വരെ പ്രായമുള്ള പക്ഷി ഒരെണ്ണത്തിന് നൂറ് രൂപ നഷ്ടപരിഹാരം നല്‍കും. 5 രൂപ ഒരു മുട്ടയ്ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇത് കര്‍ഷകര്‍ക്ക് കഴിയുന്നത്ര വേഗം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

By Divya