Sat. Nov 1st, 2025

മലപ്പുറം: മുസ്‌ലിം ലീഗ് – സമസ്ത അനുനയ ചര്‍ച്ചകള്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് എത്തി.

ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുമായുള്ള അനുനയ ചര്‍ച്ചകള്‍ക്കായിട്ടാണ് സമസ്ത നേതാക്കള്‍ എത്തിയിരിക്കുന്നത്.
നേരത്തെ ലീഗ് – സമസ്ത പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

By Divya