Fri. Apr 19th, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി എ കെ ബാലനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരി
ച്ചത്.നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മന്ത്രി ഇ പി ജയരാജൻ, വി എസ് സുനിൽ കുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

By Divya