Sun. Feb 23rd, 2025

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്നലെ രാത്രി വൈറ്റില മേൽപാലത്തിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറി. ‘ഒരു വശം മാത്രം തുറന്നുകൊടുത്ത് ഇത്തരമൊരു വിവാദം ഉണ്ടാക്കിയാൽ അതിന്റെ ഗുണം ആർക്കാണ്? എൽഡിഎഫിന് എന്നു തന്നെ പറയാം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. രാഷ്ട്രീയപാർട്ടികൾക്കും സംഘടനകൾക്കും അങ്ങനെ എല്ലാവർക്കും. പക്ഷേ ഇന്നലെ വൈറ്റിലയിൽ നടന്ന് അത്തരത്തിലൊരു പ്രതിഷേധമായി കണ്ടുകളയാൻ കഴിയില്ല…’ എറണാകുളം എംപി ഹൈബി ഈഡന്റ വാക്കുകളാണ്. ഇന്നലെ വൈറ്റില പാലത്തിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്നും ക്യത്യമായ പ്ലാനിങ്ങോടെ നടപ്പാക്കിയതാണെന്നും ഹൈബി ആരോപിക്കുന്നു.

By Divya