തുർക്കി നഗരമായ അങ്കാരയിലും ഇസ്താംബുളിലും 45 ദിവസത്തിനുള്ളിൽ കൊടിയ വരൾച്ച വരുമെന്ന് മുന്നറിയിപ്പ്. 45 ദിവസത്തിനുള്ളിൽ ഇസ്താംബുളിൽ കുടിവെള്ളം നിലക്കുമെന്ന് മുന്നറിയിപ്പുണ്ട്. ജലസംഭരണികളിൽ 19 ശതമാനം മാത്രം വെള്ളമാണ് ബാക്കിയെന്ന് തുർക്കിഷ് ചേംബർ ഓഫ് കെമിക്കൽ എഞ്ചിനീയേർസ് അറിയിച്ചു. വരൾച്ചക്കൊപ്പം കോവിഡ് പ്രതിസന്ധിക്കിടയിൽ വീട്ടിലിരുന്നവർ ജലം കൂടുതലായി ഉപയോഗിച്ചതാണ് വരൾച്ചക്ക് കാരണമെന്നാണ് നിഗമനം. 15 വർഷത്തിനിടയിൽ സംഭരണികളിൽ ജലത്തിന്റെ വൻ ദൗര്‍ലഭ്യം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ജലം ഇനി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇസ്താംബുൾ മേയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്