Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ബാർ കോഴ ആരോപണത്തിന്റെ പേരിൽ മുൻ മന്ത്രിമാരായ വി എസ് ശിവകുമാറിനും കെ ബാബുവിനും എതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം നീളുന്നു.

അന്വേഷണം നടത്തുന്നതിനായി സർക്കാർ സമർപ്പിച്ച വിവരങ്ങൾ അപര്യാപ്തമായതിനാൽ അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുന്നത് അപക്വമായിരിക്കുമെന്നു വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു മാസം മുൻപേ സർക്കാരിനു ഫയൽ മടക്കി അയച്ചിരുന്നു. വിജിലൻസ് ഐജി അദ്ദേഹത്തെ കണ്ടു കേസിന്റെ വിശദാംശങ്ങൾ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ നേട്ടത്തിനു സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണു ഗവർണർ തീരുമാനം എടുക്കാതിരുന്നത്.

By Divya