Mon. Dec 23rd, 2024

കൊച്ചി∙ വിദേശത്തേക്കു ഡോളർ കടത്തിയ കേസിൽ നിർണായക വഴിത്തിരിവായി, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. സ്വർണക്കടത്തു കേസിൽ സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ വിവാദമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. 
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഇന്നു പത്തിനു ഹാജരാകാൻ അയ്യപ്പന് ഇന്നലെ വൈകിട്ട് കസ്റ്റംസ് നോട്ടിസ് നൽകി. 

By Divya