Fri. Mar 29th, 2024
തിരുവനന്തപുരം:

 
കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യപുരസ്ജകാരങ്ങൾ പ്രഖ്യാപിച്ചു. പാലാ കെ.എം.മാത്യു പുരസ്കാരം(60,001 രൂപ) ശ്രീജിത് പെരുന്തച്ചന്. ‘കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’ എന്ന നോവലാണു പുരസ്കാരത്തിന് അർഹമായത്.

മറ്റു പുരസ്കാരങ്ങൾ(20,000): കഥ/നോവൽ – മൈന ഉമൈബാൻ (ഹൈറേഞ്ച് തീവണ്ടി), കവിത – പകൽക്കുറി വിശ്വൻ (ചക്കരക്കിണ്ണം), വൈജ്ഞാനികം – ആർ.സന്ധ്യ(നമ്മുടെ ബാപ്പു), പുനരാഖ്യാനം – ഇ എൻ ഷീജ (അങ്ങനെയാണ് മുതിര ഉണ്ടായത്), ശാസ്ത്രം – ഡോ. ടി ആർ ജയകുമാരി, ആർ വിനോദ് കുമാർ (കുറിഞ്ഞികൾ കഥ പറയുന്നു), ജീവചരിത്രം/ആത്മകഥ – ഡോ.വിളക്കുടി രാജേന്ദ്രൻ (കുട്ടികളുടെ വൈലോപ്പിള്ളി), ചിത്രീകരണം – എൻ.ജി.സുരേഷ്‍കുമാർ പുല്ലങ്ങടി (ബീർബൽ കഥകൾ), നാടകം – കെ കെ അശോക്‌ കുമാർ, കെ ശശി കുമാർ (കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം), പ്രൊഡക്‌ഷൻ – മാതൃഭൂമി ബുക്സ് (ടോൾസ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകൾ). 2017-19 ൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണു പുരസ്‌കാരത്തിനായി പരിഗണിച്ചത്.

By Divya