Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ക്രൂരതയാരോപിച്ച് കാലികളെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന കേന്ദ്ര ചട്ടത്തിനെതിരെ സുപ്രീംകോടതി. കാലികളെയും അവയെ കൊണ്ടുപോകുന്ന വാഹനങ്ങളും പിടിച്ചെടുക്കാന്‍ അനുമതി നല്‍കി പുറത്തിറക്കിയ ചട്ടങ്ങള്‍ ‘മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ’ത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലികള്‍ മനുഷ്യര്‍ക്ക് ഉപജീവന മാര്‍ഗം കൂടിയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഓര്‍മ്മിപ്പിച്ചു. വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.

By Divya