Thu. Dec 19th, 2024
ദുബായ്:

 
മലയാളി യുവാവ് ലിഫ്റ്റ് ചോദിച്ച് കയറിയത് പാക്കിസ്ഥാനിയുടെ ട്രക്കിൽ. അയാളുടെ മഹാനമനസ്കത കൊണ്ട് കിലോ മീറ്ററുകൾ യാത്ര ചെയ്ത് സുരക്ഷിതമായി സ്ഥലത്തെത്തിയെങ്കിലും പാസ്പോർട് ട്രക്കിൽ മറന്നുപോയി. എന്നാൽ, ഡ്രൈവറുടെ ഒരു വിവവരവും കൈയിലില്ലാത്തതിനാൽ പാസ്പോർട്ട് തിരികെ ലഭിക്കാൻ അലയുകയാണ് ഈ മലയാളി യുവാവിപ്പോൾ.

കണ്ണൂർ ഇരിട്ടി സ്വദേശി ഹനീഫയ്ക്കാണ് അമളി പിണഞ്ഞത്. ദുബായ്–ഹത്ത ഒമാൻ അതിർത്തിയിൽ നിന്ന് ജബൽ അലിയിലേയ്ക്ക് വരാനായിരുന്നു മറ്റു വാഹനങ്ങളെ ആശ്രയിച്ചത്. ഒരു ലിഫ്റ്റിനായി കൈ കാണിച്ചപ്പോൾ പാക്കിസ്ഥാനി ഒാടിച്ച ട്രക്ക് നിർത്തി. കൈയിലുണ്ടായിരുന്ന പാസ്പോർട്ട് വണ്ടിയുടെ ഡാഷ് ബോർഡിന്റെ മുകളിൽ വയ്ക്കുകയും ചെയ്തു.

By Divya