Fri. Apr 19th, 2024
കറാച്ചി:

 
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ന്യൂനപക്ഷ വിഭാഗമായ ഷിയ ഹസാര സമുദായത്തിൽ പെട്ട 11 കൽക്കരി ഖനിത്തൊഴിലാളികളെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി വധിച്ചു. ജോലിക്കായി പോകുന്നതിനിടെ അക്രമിസംഘം തൊഴിലാളികളെ തടഞ്ഞുനിർത്തി ഈ സമുദായത്തിൽ പെട്ടവരെ മാത്രം തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആരും ഉത്തരവാദിത്തം ഏറ്റിട്ടില്ല. നിരോധിത ലഷ്കറെ ജംഗ്‍വി ഭീകരസംഘടന ഈ സമുദായത്തിൽ പെട്ടവരെ മുൻപും ആക്രമിച്ചിരുന്നു.

By Divya