Thu. Jan 23rd, 2025

അബുദാബി:സവാള കയറ്റുമതി നിരോധനം കേന്ദ്ര സർക്കാർ നീക്കിയതോടെ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ ഉള്ളി ഗൾഫ് വിപണിയിലെത്തും. വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്രവാസി ഇന്ത്യക്കാരെ ഏറെ നാൾ കരയിപ്പിച്ച സവാള വീണ്ടും വിപണിയിൽ എത്തുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി കുടുംബങ്ങളും റസ്റ്ററന്റ് ഉൾപ്പെടെയുള്ള കച്ചവടക്കാരും.

വിമാന മാർഗം കൊണ്ടുവരുന്ന സവാള മറ്റന്നാൾ എത്തുമെങ്കിലും വിലയിൽ കാര്യമായ വ്യത്യാസമുണ്ടാകില്ല. എന്നാൽ കപ്പൽമാർഗം വൻതോതിൽ ഉള്ളി 9ന് എത്തുന്നതോടെ 10 മുതൽ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കച്ചവടക്കാർ പറയുന്നത്. വിദേശ സവാളകൾ വിപണിയിൽ സുലഭമാണെങ്കിലും ഇന്ത്യൻ സവാളയുടെ രുചിയും ഗുണവും ഇല്ലാത്തതിനാൽ പലരും ഉപയോഗം കുറച്ചിരുന്നു. പ്രവാസി മലയാളികളും വിദേശ ഉള്ളികളെ ഇഷ്ടപ്പെട്ടിരുന്നില്ല.

By Divya