Mon. May 19th, 2025

ശമ്പളത്തിന് ആനുപാതിക പെൻഷൻ  ലഭിക്കാൻ പിഎഫ്  അംഗങ്ങൾ അനുകൂലവിധി കാത്തിരിക്കുമ്പോൾ പുതിയ അംഗങ്ങൾക്ക് ഉയർന്ന  പെൻഷൻ  ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുകയാണ്. ഇപിഎഫ് ഫണ്ടിൽനിന്നു പെൻഷൻ നൽകുന്ന നിലവിലെ രീതിക്കു പകരം ഓരോ അംഗത്തിന്റെയും അക്കൗണ്ടിലെത്തുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഇപിഎഫ്ഒ ഉദ്ദേശിക്കുന്നത്.

അതിനായി 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ മാറ്റം വരുത്താൻ‍ ഇപിഎഫ്ഒ ബോർഡ് അംഗങ്ങളുടെ സമിതി നിർദേശം സമർപ്പിച്ചിട്ടുണ്ട്. പാർലമെന്ററി സ്ഥിരംസമിതിയും ഇതു പരിഗണിക്കുന്നുണ്ട്. എന്നാൽ, നിലവിലെ അംഗങ്ങളുടെ പെൻഷൻ രീതിയിൽ മാറ്റം ഉദ്ദേശിക്കുന്നില്ല.

By Divya