Thu. Mar 28th, 2024

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് വാക്സീനുകൾക്ക് അംഗീകാരം നൽകി ഡ‍്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി പറഞ്ഞത്: 

∙ കോവിഷീൽഡിന്റെ അംഗീകാരത്തിനായി വിദേശരാജ്യങ്ങളിൽ 23,745 പേരിലായി നടന്ന ട്രയലിന്റെ വിവരങ്ങൾ സീറം ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിരുന്നു. 18 വയസ്സിനു മുകളിലുള്ളവരിൽ നടന്ന ഈ പരീക്ഷണത്തിൽ ഫലപ്രാപ്തി 70.42%. തുടർന്ന് ഇന്ത്യയിലെ 1600 പേരിൽ നടത്തിയ 2,3 ഘട്ട വാക്സീൻ ട്രയലുകളുടെ ഇടക്കാല റിപ്പോർട്ടും സീറം സമർപ്പിച്ചു. വിദേശ ട്രയലുകളിലെ ഫലത്തോടു ചേർന്നു പോകുന്നതായിരുന്നു ഇന്ത്യയിലേതും. 
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീൻ, 800 പേരിൽ നടന്ന ആദ്യ 2 ഘട്ട ട്രയൽ വിവരങ്ങൾ സമർപ്പിച്ചിരുന്നു.

By Divya