Mon. Dec 23rd, 2024

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനായും പാർലമെന്ററി പാർട്ടി നേതാവാ യും ജോസ് കെ.മാണി എംപിയെ ഔദ്യോഗികമായി തിര‍ഞ്ഞെടുത്തു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
നേരത്തേ ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നിലനിൽക്കുന്ന സമയത്തു തന്നെ ജോസ് വിഭാഗത്തെ കേരള കോൺഗ്രസ് (എം) ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറങ്ങി. ഈ വിധിയിൽ പറയുന്നതനുസരിച്ച് സംസ്ഥാന കമ്മിറ്റി യോഗം ചേർന്നാണ് തിരഞ്ഞെടുപ്പു നടത്തിയത്. കമ്മിഷൻ അംഗീകാരം നൽകിയ 148 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 98 പേർ യോഗത്തിൽ പങ്കെടുത്തു. 

By Divya