Thu. Dec 19th, 2024

കോഴിക്കോട് ∙ കാരുണ്യ ബെനവലന്റ് ഫണ്ടിൽ നിന്നു നൽകിയിരുന്ന ചികിത്സാ ആനുകൂല്യങ്ങൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലേക്കു മാറ്റിയതോടെ സൗജന്യ മരുന്നു നിഷേധിക്കപ്പെട്ട്  രോഗികൾ. മാസം 12,000 രൂപ മുതൽ 20,000 രൂപ വരെ മരുന്നിനു േവണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്ന കിഡ്നി രോഗികളും കാൻസർ രോഗികളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. സംസ്ഥാനത്തെ പ്രധാന ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിക്കാൻ മടിക്കുന്നതും ആശുപത്രികൾക്കുള്ള  കുടിശിക സർക്കാർ തീർക്കാത്തതും രോഗികളുടെ ദുരിതം വർധിപ്പിക്കുന്നു. 

കിടത്തിച്ചികിത്സയ്ക്കു മാത്രമേ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ.  തുടർചികിത്സയ്ക്കു വേണ്ട മരുന്നുകൾക്കുള്ള തുക കാസ്പിൽ നിന്നു നൽകാനാവില്ലെന്നു സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുൻപു തന്നെ തീരുമാനിച്ചിട്ടുമുണ്ട്. 

By Divya