Tue. Dec 24th, 2024

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്ത നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻഡിഎഎ) 2021 ന് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് അനുമതി നൽകി (81–13). പ്രതിരോധച്ചെലവുകൾക്കുള്ള 74,000 കോടി ഡോളറിന്റെ (54 ലക്ഷം കോടിയിലേറെ രൂപ) എൻഡിഎഎ ബില്ലിനൊപ്പം സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്ത തടയുന്നതിന് ഉടമകളായ വമ്പൻ കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന 230–ാം വകുപ്പ് എടുത്തുകളയണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയതിനെ തുടർന്നാണ് ജനപ്രതിനിധിസഭ അനുമതി നൽകിയ ബില്ലിനെ ട്രംപ് വീറ്റോ ചെയ്തത്.

By Divya