Sun. Dec 22nd, 2024
കൊച്ചി:

 
വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമെന്ന് സൂചിപ്പിച്ച് പിസിജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

തീരുമാനമെടുക്കാന്‍ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം ചേരുമെന്ന് പി.സി.ജോർജ് പറഞ്ഞു. താന്‍ യുഡിഎഫ് അനുഭാവിയാണ്. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്ന് അവയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയ്യാറാണെന്നും പിസി ജോർജ് പറഞ്ഞു. ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തുവച്ച് കാണാമെന്ന് പറഞ്ഞു.

കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി സി തോമസിനെ യുഡിഎഫിൽ എടുക്കാൻ തീരുമാനമായിട്ടുെണ്ടന്നാണ് അറിവ്. ഒപ്പം ജനപക്ഷത്തിന്റെ കാര്യവും യുഡിഫ് പരിഗണനയിൽ ഉണ്ടെന്നാണ് നിഗമനമെന്നും പി സി ജോർജ് പറഞ്ഞു.

By Divya